Fri. Apr 26th, 2024
ദോഹ:

ഇന്ത്യയിൽനിന്ന്​ വാക്​സിൻ എടുത്തുവരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓണ്‍ലൈന്‍യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിൻെറ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ മാറ്റമുണ്ട്​. ഖത്തറിലും കൊവിഡ്മുക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ക്വാറൻറീൻ ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

ഖത്തറും ഖത്തറിലെ ഇന്ത്യന്‍ പ്രവാസിസംഘടനകളും വലിയ കൊവിഡ്സഹായമാണ് ഇന്ത്യക്ക്​ നൽകിക്കൊണ്ടിരിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഐസിബിഎഫ് പ്രസിഡൻറ്​ സിയാദ് ഉസ്മാന്‍, ഐസിസി പ്രസിഡൻറ്​ പി എൻ ബാബുരാജൻ, ഐബിപിസി ഭാരവാഹി അസീം അബ്ബാസ്, ഐഎസ്​സി വൈസ് പ്രസിഡൻറ്​ ഷെജി വലിയകത്ത് തുടങ്ങിയവര്‍ പ​ങ്കെടുത്തു.

By Divya