Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ  എ വിഭാഗത്തിൽ ഉൾപ്പെടും. 8 നും 20 നും ഇടയിലുള്ളത് ബി വിഭാഗമാണ്. 20 നും 30 നും ഇടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങൾ സി വിഭാ​ഗത്തിൽ ഉൾപ്പെടും. 30% നു മുകളിലുള്ള സ്ഥലങ്ങൾ  ഡി വിഭാഗം ആണ്.

കെഎസ്ആർടിസി ബസ്സുകൾക് സി ഡി വിഭാഗങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകില്ല. ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും  എ, ബി വിഭാഗങ്ങളിൽ പെട്ട സ്ഥലങ്ങളിൽ മാത്രമേ പ്രവർത്തനാനുമതി ഉള്ളു. ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു.

ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്രക്ക് അനുമതിയുണ്ട്. ടാക്സിയിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാമെന്നും ഉത്തരവിലുണ്ട്.

By Divya