Fri. Mar 29th, 2024
ദമ്മാം:

കൊവി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നും രോ​ഗം ക​ല​ശ​ലാ​കാ​തെ സം​ര​ക്ഷി​ക്കാ​നും നി​ല​വി​ലെ കൊവി​ഡ്​ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെന്ന്​ പ​ഠ​നം. ഇം​ഗ്ല​ണ്ടി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡി​പ്പാ​ർ​ട്​​മെൻറി​ൻറെ പു​തി​യ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​റി​പ്പോ​ർ​ട്ട്.

ഫൈ​സ​ർ ബ​യോ​ടെ​ക്​ വാ​ക്​​സി​ൻറെ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച 96 ശ​ത​മാ​നം പേ​രും രോ​ഗം ക​ല​ശ​ലാ​കാ​തെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലാ​തെ​യും രോ​ഗ​മു​ക്തി നേ​ടി​യ​താ​യി തെ​ളി​ഞ്ഞു. ഓ​ക്​​സ്​​ഫോ​ർ​ഡ്​ ആ​സ്​​ട്രാ​സെ​നി​ക്​ ഉ​പ​യോ​ഗി​ച്ച​വ​രി​ൽ 92 ശ​ത​മാ​നം ആ​ളു​ക​ളും എ​ളു​പ്പം രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12നും ​ജൂ​ൺ നാ​ലി​നും ഇ​ട​യി​ലാ​യി 14,019 കേ​സു​ക​ൾ പ​ഠി​ച്ച​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

By Divya