ദമ്മാം:
കൊവിഡിനെ ഫലപ്രദമായി തടയാനും രോഗം കലശലാകാതെ സംരക്ഷിക്കാനും നിലവിലെ കൊവിഡ് വാക്സിനുകൾ ഫലപ്രദമാണെന്ന് പഠനം. ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെൻറിൻറെ പുതിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.
ഫൈസർ ബയോടെക് വാക്സിൻറെ രണ്ട് ഡോസ് സ്വീകരിച്ച 96 ശതമാനം പേരും രോഗം കലശലാകാതെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെയും രോഗമുക്തി നേടിയതായി തെളിഞ്ഞു. ഓക്സ്ഫോർഡ് ആസ്ട്രാസെനിക് ഉപയോഗിച്ചവരിൽ 92 ശതമാനം ആളുകളും എളുപ്പം രോഗമുക്തരായി. കഴിഞ്ഞ ഏപ്രിൽ 12നും ജൂൺ നാലിനും ഇടയിലായി 14,019 കേസുകൾ പഠിച്ചതിൻറെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹെൽത്ത് ഈ വിവരം പുറത്തുവിട്ടത്.