Mon. Dec 23rd, 2024
കൽപ്പറ്റ:

സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി കെ നവാസ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ബി ജെ പി സ്ഥാനാർത്ഥിയാകാൻ 50 ലക്ഷം രൂപ കോഴ നൽകിയെന്നാണ് പരാതി. ഐ പി സി 171ഇ, ഐ പി സി 171 എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്നാണ് കൽപ്പറ്റ കോടതി ഉത്തരവിൽ പറയുന്നത്.

ജാനുവിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ പോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ആർ ജെ പി നേതാവ് പ്രസീത പുറത്തുവിട്ടിരുന്നു.
മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്ന കെ സുന്ദരക്ക് കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ നിലവിൽ കേസുണ്ട്. പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.

By Divya