Mon. Dec 23rd, 2024
കോഴിക്കോട്:

‘സേവ് കുട്ടനാട് ‘ കൂട്ടായ്മക്ക് എതിരെ വീണ്ടും വിമർശനമുന്നയിച്ച് മന്ത്രി സജി ചെറിയാൻ. ‘സേവ് കുട്ടനാട് ‘ എന്നപേരിൽ സമൂഹ മാധ്യമങ്ങളിലുള്ള ക്യാംപെയ്‌ന് പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായി സജി ചെറിയാൻ ആവർത്തിച്ചു.

ഗൂഢാലോചനയിലൂടെ കുട്ടനാട്ടിലെ ആളുകളെ അനാവശ്യമായി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. 1500 കുടുംബങ്ങൾ ഇതിനോടകം കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം ആണോ ക്യാംപെയിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും സജി ചെറിയാൽ പറഞ്ഞു.

‘കുട്ടനാട് വെള്ളം കയറി എല്ലാം നശിക്കാൻ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന പ്രചാരമാണ് നടത്തുന്നത്. കുറച്ച് ആളുകൾ പെട്ടന്നിറങ്ങി കുട്ടനാടിനെ രക്ഷപ്പെടുത്തൂ എന്ന് പറയുകയാണ്. അത് ആളുകളെ ഭയപ്പെടുത്തും.

ഈ പ്രചാരം കൊണ്ട് ആളുകൾ കുട്ടനാട് നിന്ന് മാറാൻ തുടങ്ങും. അതിൽ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താൻ കരുതുന്നത്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നു’. അതിന് തടയിടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya