Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതി ഇക്കാര്യം വിശദമാക്കിയത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ചുമത്തിയ യുഎപിഎ കേസിലാണ് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചത്. ‘വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആകാംക്ഷയുടെ ഭാഗമായി സംഭവിച്ചു പോകുന്ന തെറ്റിദ്ധാരണയാണിത്. പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തമ്മില്‍ വ്യത്യസ്തമായി കാണാനുള്ള ഭരണാധികാരികളുടെ മനോനില മങ്ങിപ്പോയിരിക്കുന്നു. ഇത്തരം മനോനില തുടരുന്നത് ജനാധിപത്യത്തിന് ഒരിക്കലും ഗുണം ചെയ്യില്ല,’ കോടതി പറഞ്ഞു.

By Divya