Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 60,471 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. 2726 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചു.

ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,95,70,881 ആയി. വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,77,031 ഉം ആയി.അതേസമയം, 1,17,525 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, 9,13,378 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.

By Divya