Thu. Apr 25th, 2024
Tamilnadu temple

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ ഇവരെ നിയമിക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഡിഎംകെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂര്‍ത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.