Wed. Jan 22nd, 2025
തൃശൂർ:

പേരിന്റെ പ്രശ്നം തീർത്തപ്പോൾ തീയതിയുടെ പ്രശ്നം. വിദേശത്തേക്കു പോകാനായി തിരക്കിട്ട് വാക്സീൻ എടുത്തവരാണ് സർട്ടിഫിക്കറ്റിൽ തീയതി ഇല്ലാതെ കുടുക്കിലായിരിക്കുന്നത്.
കൊവിഷീൽഡ് വാക്സീന്റെ വിദേശത്തെ പേരായ അസ്ട്രാസെനക എന്നത് സർട്ടിഫിക്കറ്റിൽ ഇല്ലാത്തതായിരുന്നു വിദേശത്തേക്കു പോകാനിരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടിയ പ്രശ്നം. ഈ പേരു ചേർത്ത് സംസ്ഥാനം കൊടുക്കുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ വാക്സീനെടുത്ത തീയതി ഇല്ല.

വാക്സീൻ തീയതി കൃത്യമായി രേഖപ്പെടുത്തണം എന്നു വിദേശ രാജ്യങ്ങൾ നിർദേശം നൽകിയിരിക്കുന്നതിനാൽ അവിടത്തെ സ്ഥാപനങ്ങൾ ഇവിടെ 2 ഡോസ് വാക്സീൻ എടുത്തവർക്കും തിരികെയെത്താൻ അനുമതി നൽകിയിട്ടില്ല. തീയതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് അവർ ആവശ്യപ്പെടുന്നത്.

വിദേശത്തു പോകുന്നവർക്ക് 2 ഡോസ് വാക്സീന് ഇടയ്ക്കുള്ള ഇടവേള കുറച്ച് സർക്കാർ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകാൻ ആരംഭിച്ചത് കഴിഞ്ഞ മാസമാണ്. സർട്ടിഫിക്കറ്റിൽ തീയതി ഇല്ലാത്തതിനാൽ 2 ഡോസ് പൂർത്തീകരിച്ചവരും പോക്കു മുടങ്ങിയ അവസ്ഥയിലാണ്.

By Divya