Sat. Apr 20th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കൊവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്. നേരത്തെ കെഎംഎസ് സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം അനുവദിച്ച വാക്സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 9,35,530 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്.

90,34,680 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 9,44,650 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ ആകെ 99,79,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

By Divya