Mon. Dec 23rd, 2024

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.

കേരളത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ സുരേന്ദ്രന്‍ കഴിഞ്ഞനാലുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നതെന്നാണ് സൂചന.