കാസര്‍ഗോഡ്:
നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതായി എൻഎ നെല്ലിക്കുന്ന് പറഞ്ഞു.
കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് ആരോപണം. വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്നാണ് ആരോപണം.
ഇതുശ്രദ്ധയില്‍പ്പെട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും എംഎൽഎ പറഞ്ഞു. ബിജെപിയിലെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് കോഴ നല്‍കാന്‍ വീടുകള്‍ സന്ദര്‍ശിച്ചതെന്നും പരാതിയില്‍ പറയുന്നു.