Thu. Jan 23rd, 2025
Pinarayi Vijayan K Sudhakaran

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ തനിക്കൊത്തയാളാണോയെന്നതൊക്കെ കണ്ടറിയേണ്ട കാര്യമല്ലേയെന്ന് പരോക്ഷമായി പിണറായി വിജയന്‍ പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് പിണറായിക്കൊത്ത ആളാണെന്ന വിലയിരുത്തലിലാണോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ”ആ സ്ഥാനത്തിന് പറ്റിയ വ്യക്തിയാണോ സുധാകരന്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അവരാണ് ഇത്രയും കാലം അടുത്ത് നിന്ന് പ്രവര്‍ത്തിച്ചത്. ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്നാണ് ആ പാര്‍ട്ടിക്ക് തോന്നുന്നതെങ്കില്‍ അവരുടെ ആവശ്യം അങ്ങനെയാകും. എല്ലാം കണ്ടറിയാം” മുഖ്യമന്ത്രി പറഞ്ഞു.