Thu. Jan 23rd, 2025
ന്യൂഡൽഹി:

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രന്റെ പ്രധാന ലക്ഷ്യം.

സംസ്ഥാനത്ത സംഘടനാ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ദേശീയനേതൃത്വത്തിന്റെ അതൃപ്തി ഇല്ലാതാക്കാനുമുള്ള നീക്കങ്ങളാകും ബിഎൽ സന്തോഷുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകുക. വിവാദ വിഷയങ്ങളെ രാഷ്ട്രിയമായും നിയമപരമായും നേരിടാനുള്ള തന്ത്രങ്ങൾ ചർച്ചയാകും. ഇന്നലെ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

അതേസമയം കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എതിർവിഭാഗം. ഉപാധികളോടെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം പ്രതിഷേധമറിയിച്ചു.

By Divya