Fri. Apr 4th, 2025
K Surendran
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ കേസും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദീകരിക്കാൻ ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രന് ദേശീയ നേതാക്കളെ കാണാൻ അനുമതി. ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്. സുരേന്ദ്രൻ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കാണും.

അതേസമയം കുഴൽപണ കേസിൽ ആരോപണ വിധേയനായ സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ നിർദേശം നൽകും. ഇപ്പോൾ നടപടി ഉണ്ടായാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാകുമെന്ന് വിലയിരുത്തൽ. ആർഎസ്എസിന്റെയും മറ്റ് നേതാക്കളുടെയും അതൃപ്തിയും പരാതികളും പിന്നീട് പരിഗണിക്കും.

By Divya