Wed. Nov 6th, 2024
ന്യൂഡൽഹി:

ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന്
തിരഞ്ഞെടുത്തു.

ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനം തുടങ്ങി. നാവിക സേനയിലും വ്യോമസേനയിലും പൈലറ്റ് തസ്തികയില്‍ വനിതകളെ നിയമിക്കുന്നുണ്ട്. എന്നാല്‍ ആര്‍മിയില്‍ ഇതുവരെ ഗ്രൗണ്ടില്‍ മാത്രമാണ് വനിതകളെ നിയമിച്ചിരുന്നത്.

By Divya