Tue. Nov 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സാ​യി ഫൈ​സ​ർ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഓക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ബാ​ച്ച്​ എ​ത്തി​യ​ത്​ ആ​ദ്യ ഡോ​സ്​ ന​ൽ​കി തീ​രു​ക​യും പി​ന്നീ​ടു​ള്ള ബാ​ച്ച്​ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ഇ​തു​കൊ​ണ്ട്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളി​ല്ല എ​ന്ന വി​ദ​ഗ്​​ധാ​ഭി​പ്രാ​യം​കൂ​ടി മാ​നി​ച്ചാ​ണ്​ തീ​രു​മാ​നം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഓ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത മൂ​ന്ന​ര ല​ക്ഷം പേ​രാ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

By Divya