Thu. Oct 30th, 2025
ന്യൂഡല്‍ഹി:

ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ കൊവിഡ് വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.

രാജ്യത്തെ പുതുക്കിയ വാക്സീൻ മാർഗ്ഗനിർദ്ദേശം ഈയാഴ്ച നിലവില്‍ വരും. വാക്സീൻ മുൻഗണന പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നല്‍കും. ചെറിയ സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നല്‍കാൻ മുൻഗണന നല്‍കും.

പാവപ്പെട്ടവരെ സഹായിക്കാൻ ഇ വൗച്ചറും പരിഗണനയിലുണ്ട്. സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന പാവപ്പെട്ടവർക്കാണ് ഇത് നല്‍കുക. കേസുകളുടെ എണ്ണം, വാക്സീൻ പാഴാക്കൽ തുടങ്ങിയ മാനദണ്ഡം അനുസരിച്ചാവും ഇനി വാക്സീൻ വിതരണം.

By Divya