Mon. Dec 23rd, 2024
തിരുവനന്തപുരം:

ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴൽപണക്കേസ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റെടുക്കാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചുവെന്നാണ് സൂചന.

പ്രാഥമിക അന്വേഷണത്തോടൊപ്പം തുടരന്വേഷണവും നടത്താൻ ഡപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെ ഇഡി ചുമതലപ്പെടുത്തി. കേസ് നടന്നത് കോഴിക്കോട് ഇഡി ഓഫിസിന്റെ പരിധിയിലാണെങ്കിലും അന്വേഷണത്തിന്റെ ചുമതല കൊച്ചിയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലാണ്.

ഹൈക്കോടതി ചോദിച്ച റിപ്പോർട്ട്  നൽകിയ ശേഷം കേസ് അന്വേഷണത്തിലേക്ക് കടക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമായിരിക്കും കേസ്.

By Divya