Tue. Oct 7th, 2025
അബുദാബി:

അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്.

താമസവിസ പുതുക്കുന്നവരും പുതിയ വിസ എടുക്കുന്നവരും ഇനി മുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ജൂണ്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

By Divya