Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊടകര കുഴല്‍പണ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എം പി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയോയെന്ന് സർക്കാർ അന്വേഷിക്കണം. ഹെലികോപ്റ്റര്‍ വാടക തിരഞ്ഞെടുപ്പ് ചെലവില്‍പെടുത്തിയോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികൾക്ക് പണം നൽകിയതിലും അന്വേഷണം നടക്കണം. നേരായ രീതിയിൽ അന്വേഷണം നടത്തിയാൽ മോദിയിൽ വരെ എത്തുമെന്നും അതിന് മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

By Divya