കുവൈത്ത് സിറ്റി:
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾക്ക് ആശ്വാസമായി നാച്ചുറൽ റിസർവുകൾ. ദേശാടനക്കിളികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണിവ. അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചതോടെ മുള്ളന്‍പന്നികള്‍ ഉൾപ്പെടെ ജീവികൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാനാണ് നാച്ചുറല്‍ റിസര്‍വ് സ്ഥാപിച്ചതെന്നും പരിസ്ഥിതി വകുപ്പ് അറിയിച്ചു.
നാച്ചുറൽ റിസര്‍വില്‍ ഭക്ഷണവും വെള്ളവും യഥേഷ്ടം ലഭിക്കുന്നത് കാരണം നിരവധി ദേശാടന പക്ഷികള്‍ ഇപ്പോൾ കൂടുതലായി എത്താറുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജഹ്റ നാച്ചുറല്‍ റിസര്‍വ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്ചുറിൻറെ (ഐയുസിഎന്‍) ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
നാച്ചുറൽ റിസർവിൻറെ വികസന പ്രവര്‍ത്തനങ്ങള്‍, മാനേജ്മെൻറിൻറെ പ്രവര്‍ത്തനങ്ങള്‍, റിസര്‍വില്‍നിന്നു ലഭിച്ച ഫലങ്ങള്‍ എന്നിവ പരിഗണിച്ചാണ് അംഗീകാരം. സബാഹ് അൽ അഹ്മദ് നാച്ചുറൽ റിസർവ് കൂടി ഗ്രീന്‍ ലിസ്റ്റില്‍ ഇടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.