Wed. Jan 8th, 2025
കൊച്ചി:

കിടപ്പുരോഗികൾക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും വീടുകളിൽത്തന്നെ വാക്സീൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

മുതിർന്ന പൗരൻമാർക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനമൈത്രി പൊലീസോ, സ്റ്റേഷൻ ഹൗസ് ഓഫിസറോ അധികാരപരിധിയിലുള്ള സ്ഥലത്തെ മുതിർന്ന പൗരൻമാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ടെന്നു സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

By Divya