Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് പ്രതിദിനം കൊവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 2,713 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 2,07,071 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,41,09,448 ആയി.

16,35,993 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,85,74,350 ആയി. 2,65,97,655 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ കൊവിഡ് മരണങ്ങള്‍ 3,40,702 ആയി.

നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞപ്പോഴും മരണസംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയായിരുന്നു. ഇതിലും ഇപ്പോള്‍ കുറവ് വന്നിരിക്കുകയാണ്.

By Divya