Fri. Apr 26th, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയപ്രസം​ഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് അത്. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തജക പാക്കേജ് അധിക ചെലവ് അല്ലെ? കുടിശിക കൊടുത്തു തീർക്കൽ എങ്ങനെ ഉത്തേജക പാക്കേജ് ആകും? 21,715 കോടി അധിക ചെലവ് ആയേനെ.

റവന്യു കമ്മി 36,000 കോടി ആവേണ്ടതായിരുന്നു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്.8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.

5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.

By Divya