Mon. Dec 23rd, 2024
തിരുവനന്തപുരം:

പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കുള്ള പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതില്‍ സ ര്‍ക്കാര്‍ ഇടപെടല്‍. പമ്പ് തട്ടിയെടുക്കുന്നവരില്‍ ബിനാമികളുണ്ടെന്ന് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പമ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.

നടക്കുന്നത് വലിയ തട്ടിപ്പാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക ശേഷിയില്ലാത്തവരെ ഉപയോഗിച്ച് ഡീലര്‍ഷിപ്പ് എടുക്കുകയും പിന്നീട് ഇതു കൈവശപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ബിനാമികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. തട്ടിപ്പിന് ഇരയായവര്‍ നേരിട്ട് പരാതി നല്‍കണമെന്നും മന്ത്രി കെ രാധകൃഷ്ണന്‍ പറഞ്ഞു.

പമ്പും ഗ്യാസ് ഏജന്‍സിലും ലഭിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി പ്രത്യേക പദ്ധതി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ആദ്യത്തെ സാമ്പത്തിക ചെലവ് പട്ടികജാതി, പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ വഴി നല്‍കും. ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന നടപടിയുണ്ടാകും. പരാതിയില്‍ തുടര്‍നടപടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

By Divya