Wed. Nov 6th, 2024
ഡെറാഡൂൺ:

കൊവിഡ് രണ്ടാംതരംഗത്തിൽ ഉത്തരാഖണ്ഡിൽ 2000ത്തിലേറെ പൊലീസുകാർക്ക് അസുഖം ബാധിച്ചതായി അധികൃതർ. ഇവരിൽ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു.

ആകെ 2382 പൊലീസുകാർക്കാണ് രണ്ടാംതരംഗത്തിൽ കൊവിഡ് ബാധിച്ചത്. ഇതിൽ, 2204 പേർ രോഗമുക്തി നേടി. അഞ്ച് പേർ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ രണ്ട് പേർക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് പേർ വാക്സിൻ എടുത്തിരുന്നില്ല.

വാക്സിൻ എടുത്തത് കൊണ്ടു മാത്രം അസുഖം വരാതിരിക്കണമെന്നില്ലെന്ന് നിർമാതാക്കൾ തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഡിഐജി നിലേഷ് ആനന്ദ് ബാർണി പറഞ്ഞു. മരിച്ച പൊലീസുകാരിൽ ചിലർ ഹരിദ്വാറിൽ കുംഭമേള ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ, മരണവും കുംഭമേളയും തമ്മിൽ ബന്ധമില്ല -അദ്ദേഹം പറഞ്ഞു.

By Divya