Mon. Dec 23rd, 2024
തിരുവനന്തപുരം:

മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എംഎൽഎമാർ കൂടിയതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണപക്ഷത്തിലെ എംഎൽഎമാരുടെ തല എണ്ണിയാൽ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വാദഗതിയെ പറയാവൂവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുകയാണ് സർക്കാർ ചെയ്തത്. ആയുവേദ രംഗത്തെ വിദഗ്ദ്ധ ഡോക്ടർമാരെ ഒഴിവാക്കി. കൊവിഡ് ചികിത്സക്ക് അലോപ്പതിയെ മാത്രമാക്കിയപ്പോൾ ഹോമിയോപ്പതിയെ ഇല്ലാതാക്കി. ആരോഗ്യ വകുപ്പിൽ ശിഥിലീകരണം ഉണ്ടാക്കിയെന്നും തിരുവഞ്ചൂർ ആരോപിച്ചു.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് കടകംപള്ളിക്കെതിരെ തിരുവഞ്ചൂർ ആഞ്ഞടിച്ചത്.

By Divya