Sat. Nov 23rd, 2024
ടെൽ അവീവ്​:

ഇസ്രയേലിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന്​ അന്ത്യമാകുന്നു. മുൻ പ്രതിരോധ വകുപ്പ്​ മേധാവി നാഫ്​റ്റലി ബെനറ്റ്​ നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ ‘യമീന’, പ്രതിപക്ഷ​ത്തിന്​ പിന്തുണ പ്രഖ്യാപിച്ചതോടെയാണ്​ നെതന്യാഹുവിന്​ പ്രതീക്ഷകൾക്ക്​ മങ്ങലേറ്റത്​​.

ജൂൺ രണ്ടിനകം സർക്കാർ രൂപവത്​കരിക്കാൻ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡിനെ നേരത്തെ പ്രസിഡന്‍റ്​ ക്ഷണിച്ചിരുന്നു. സഖ്യ സർക്കാർ രൂപവത്​കരിക്കാൻ ആവശ്യമായ വോട്ടു സമാഹരിക്കുന്നതിൽ നേരത്തെ വിജയിക്കു​മെന്ന്​ തോന്നിച്ചിരുന്നുവെങ്കിലും ഗാസ ആക്രമണത്തോടെ അറബ്​ കക്ഷി പിൻവാങ്ങിയത്​ തിരിച്ചടിയായിരുന്നു.

ഇതിനു പിന്നാലെയാണ്​ ടെലിവിഷൻ പ്രഭാഷണത്തിൽ ലാപിഡിനൊപ്പം സർക്കാറുണ്ടാക്കുമെന്ന്​ ബെനറ്റ്​ പ്രഖ്യാപനം നടത്തിയത്​. ബെനറ്റിന്‍റെ യമീന പാർട്ടിക്ക്​ ആറു സീറ്റുണ്ട്​. അതുകൂടിയായാൽ 120 അംഗ സഭയിൽ ലാപിഡിന്‍റെ യെഷ്​ അതീദ്​ പാർട്ടിക്ക്​ ഭരണം പിടിക്കാം.

By Divya