Sun. Feb 23rd, 2025
അബുദാബി:

കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും യുഎഇയില്‍ നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ പറയുന്നു.

മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ഒറ്റയ്‍ക്കാക്കുന്നത് യുഎഇ ഫെഡറല്‍ നിയമം 03ന്റെ 35-ാം ആര്‍ട്ടിക്കിള്‍ പ്രകാരം കുറ്റകരമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊരുക്കേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണ്. ഇവയില്‍ വീഴ്‍ച വരുത്തിയാല്‍ 5000 ദിര്‍ഹം പിഴയ്‍ക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

By Divya