Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എംപി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും സമമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടും 99.94 ആണെന്ന് തരൂർ പരിഹസിച്ചു.

നേരത്തേ പെട്രോൾവില നൂറുകടന്നപ്പോൾ സചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറിയോട് ഉപമിച്ചായിരുന്നു സോഷ്യൽ മീഡിയ കേന്ദ്രത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയത്. ജയ്പൂർ അടക്കമുള്ള പല നഗരങ്ങളിലും നിലവിൽ പെട്രോൾ വില സെഞ്ച്വറി പിന്നിട്ടുണ്ട്.

നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

By Divya