Sat. Nov 23rd, 2024
ഹാനോയ്:

വിയറ്റ്‌നാമില്‍ അതിവേഗം പകരുന്ന കൊറോണ വൈറസിനെ കണ്ടെത്തി. ഇന്ത്യന്‍ വകഭേദന്റെയും യു കെ വകഭേദന്റെയും സങ്കരയിനമാണ് പുതുതായി കണ്ടെത്തിയ കൊറോണ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ ഇനം വൈറസ് അത്യന്തം അപകടകരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസിനെതിരെ വിജയകരമായി പോരാടിയ രാജ്യമായിരുന്നു വിയറ്റ്‌നാം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിയറ്റനാമില്‍ 3000 ത്തിലേറെ പേര്‍ക്കാണ് പുതിയ ഇനം കൊവിഡ് വൈറസ് ബാധിച്ചത്.

47 പേരാണ് ഇക്കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസ് വകഭേദത്തിന്റെ ജനിതക ഘടന വിയറ്റ്‌നാം ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

By Divya