Mon. Dec 23rd, 2024
കോഴിക്കോട്:

കേരള കോണ്‍ഗ്രസ് സ്വയം യുഡിഎഫ് വിട്ടതല്ലെന്ന് ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞു, എങ്കില്‍ എന്തിനാണ് മുന്നണി മാറിയതെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഴയ കാര്യങ്ങളിലേക്കൊന്നും കടക്കാന്‍ എനിക്ക് താത്പര്യമില്ല. അതെല്ലാം അടഞ്ഞ അധ്യായമാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കാം. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതല്ല. യുഡിഎഫ് ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തത്,’ ജോസ് കെ മാണി പറഞ്ഞു.

ചില കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ചിഹ്നംപോലും അനുവദിക്കാതെ പിജെ ജോസഫ് വാശിപിടിച്ചപ്പോള്‍ യുഡിഎഫ്. നേതാക്കള്‍ ഇടപെടാനോ സമ്മര്‍ദം ചെലുത്താനോ തയ്യാറാവാതെ നോക്കിനിന്നു.

ഇപ്പോള്‍ യുഡിഎഫ് വിട്ട് പല ജില്ലയിലും നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസിലേക്ക് പ്രവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ഒരു നിലപാട് പറഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കും എന്നും എന്നാല്‍ യുഡിഎഫ് അങ്ങനെ അല്ലാ എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

By Divya