Sun. Dec 22nd, 2024
ലണ്ടന്‍:

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമെണ്‍സാണിനെയാണ് വിവാഹംകഴിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കി വെസ്റ്റ് മിനിസ്റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം.

അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. സണ്‍ ആന്റ് മെയില്‍ പത്രമാണ് ബോറിസ് വിവാഹിതനായ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. പെട്ടെന്ന് തീരുമാനിച്ച വിവാഹമായിരുന്നുവെന്നും അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി അറിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

By Divya