Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആർഎസ്പിയിൽ ഭിന്നത രൂക്ഷം. രണ്ടാം വട്ടവും ചവറയിൽ തോൽവി ഏറ്റുവാങ്ങിയ ഷിബു ബേബി ജോൺ പാർട്ടിയിൽനിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോൺ പങ്കെടുത്തിരുന്നില്ല.

തുടർച്ചയായി ചവറയിലുണ്ടായ രണ്ട് തോൽവികൾ ഷിബുവിനെ മാനസികമായും സാമ്പത്തികമായും തളർത്തിയതായി അടുപ്പക്കാർ പറയുന്നു. പാർട്ടിയിലും മുന്നണിയിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരിഭവമുണ്ട്. പാർട്ടിയിൽ നിന്ന് അവധിയെടുത്ത് ആയുർവേദ ചികിത്സയ്ക്ക് പോകുകയാണെന്ന് ഷിബു ബേബി ജോൺ പാർട്ടിയെ അറിയിച്ചു.

ആർഎസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ല എന്നാണ് പഴയ നേതാക്കളുടെ പരാതി. ഇതുതന്നെയാണ് ഷിബു ആർഎസ്പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നതിന് കാരണം. പെട്ടന്നൊരു ഘട്ടത്തിൽ പാർട്ടിയോ മുന്നണിയോ വിടുന്ന സാഹചര്യമല്ലെങ്കിൽപോലും ഭാവിയിൽ ആർഎസ്പി മുന്നണിയിൽ നിന്ന് മാറിയാലും അതിശയിക്കാനില്ല.

ഒരിക്കലും പരാജയപ്പെടാത്ത, പാർട്ടിയുടെ ഉറച്ച കോട്ടയായ ചവറയിലാണ് 2016ലും 2021ലും ഷിബു ബേബി ജോൺ തോൽക്കുന്നത്.

By Divya