Wed. Jan 22nd, 2025

ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം തന്റെ കഥാപാത്രത്തിന് വണ്‍ എന്ന സിനിമയില്‍ കിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി സാറാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രധാന്യം ചിത്രത്തില്‍ ഉണ്ടെന്നും നടി ഇഷാനി.

താനവതരിപ്പിച്ച കഥാപാത്രം സിനിമയുടെ കഥയുമായി വളരെയടുത്ത് നില്‍ക്കുന്നതുകൊണ്ട് ഒരു ശ്രദ്ധിക്കുന്ന കഥാപാത്രം അവതരിപ്പിച്ച ഫീല്‍ തന്നെയാണ് തനിക്കുള്ളതെന്നും ഇഷാനി വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രമാണ് ആദ്യ സിനിമയില്‍ അഭിനയിക്കേണ്ടത് എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും അംഗീകരിക്കുകയും കണ്ടാല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.

വണ്ണിലെ കഥാപാത്രം തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. ഞാന്‍ വണ്ണിന്റെ സെറ്റില്‍ പോയി രണ്ടാമത്തെ ദിവസം തന്നെ എനിക്ക് മമ്മൂട്ടി സാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. മമ്മൂട്ടി സര്‍ കൂടെ അഭിനയിക്കുന്ന താരങ്ങളെ പെട്ടെന്ന് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. പല സീനുകളും അഭിനയിക്കേണ്ടത് ഇങ്ങനെത്തന്നെയാണെന്ന് പറഞ്ഞു തരും. അതുകൊണ്ട് എനിക്ക് വളരെ സന്തോഷമായിരുന്നു.

By Divya