മുംബൈ:
പെട്രോൾ വില ലിറ്ററിന് നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തിെന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ. ശനിയാഴ്ചയിലെ വില വർദ്ധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന് 100.19 രൂപയായി. ഡീസലിന് 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന് 92.29 രൂപയുമാണ്.
മഹാനഗരത്തിൽ പെട്രോളിന് 100 രൂപ കടന്നതോടെ സംസ്ഥാനവും കേന്ദ്രവും എക്സൈസ് നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
അതേസമയം ഡീസൽ വില വർദ്ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന കണക്കുകൂട്ടലിലാണ് വിദഗ്ദ്ധർ. ഡീസൽ വില ഉയരുന്നതോടെ സാമ്പത്തികമേഖലയെ പ്രതികൂലമായി സ്വാധീനിക്കും. ഗതാഗത ചിലവിന് പുറമെ, പച്ചക്കറികൾ, ഫലവർഗങ്ങൾ, മറ്റു അവശ്യവസ്തുക്കൾ തുടങ്ങിയവക്കും വില ഉയരും.
തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് വില. കൊച്ചിയിൽ പൊട്രോളിന് 95.04 രൂപയും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.ഒരു മാസത്തിനിടെ15ാം തവണയാണ് പെട്രോളിനും ഡീസലിനും വില ഉയർത്തുന്നത്.