Wed. Jan 22nd, 2025
തിരുവനന്തപുരം:

പ്ലസ് വൺ പരീക്ഷ ഓഗസ്റ്റിൽ ഓണം അവധിയോടടുത്തു നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടിരിക്കുകയാണെന്നു മന്ത്രി വിശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. ജൂൺ രണ്ടാം വാരം പ്ലസ് ടു ക്ലാസ് തുടങ്ങും.

പോളിടെക്നിക് കോളജുകളിലെ അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം ജൂണിൽ നടത്തും. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു ശേഷം ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തും. 1 മുതൽ 4 വരെ സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കും.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിനു നിയോഗിച്ച അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Divya