Mon. Dec 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിന്‍റെ ന​യ​പ്ര​ഖ്യാ​പ​ന സമ്മേളനത്തിന് ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തോടെ ആരംഭിച്ചു. പു​തി​യ സ​ർ​ക്കാ​റിന്‍റെ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഇ​തി​ൽ ഇ​ടം​പി​ടി​ക്കും.

ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ൽ ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തെ ഗ​വ​ർ​ണ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ.

By Divya