Wed. Jan 22nd, 2025
വി ന്യായീകരണങ്ങളും ലക്ഷദ്വീപും

ലക്ഷദ്വീപിന്‌ വേണ്ടി നിരവധി പ്രമുഖകർ രംഗത്ത് വന്നു എങ്കിലും ശക്തമായ പ്രസ്താവനയുമായി അവർക്ക് വേണ്ടി സംസാരിച്ച വ്യക്തിയായിരുന്നു പൃഥ്വിരാജ് സുകുമാരൻ. അതിന് ശേഷം അദ്ദേഹം നേരിടേണ്ടി വന്നത് ഒരു വലിയ സൈബർ ആക്രമണം തന്നെ ആയിരുന്നു കുറച്ച് വ്യക്തമായി പറഞ്ഞാൽ സംഘപരിവാർ ആക്രമണം.

ഇതിൽ പൃഥ്വിരാജിന്റെ പോസ്റ്റിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ ഒരു പോസ്റ്റ് ഇടുകയുണ്ടായി ഈ പോസ്റ്റിന്റെ അവസാനത്തിൽ ഇദ്ദേഹം പറയുന്ന ഒരു കാര്യമാണ് നമ്മൾ ഇവിടെ വിശകലനം ചെയുന്നത്.

“ജനാധിപത്യപരമായി നടപ്പാക്കേണ്ടത് എല്ലാം നടപ്പാക്കും, കേന്ദ്രം ഭരിക്കുന്നത് അതിനു കഴിവുള്ളവരും, ഭാരതത്തിലെ ജനങ്ങളാൽ അതിനു നിയോഗിക്കപ്പെട്ടവരും ആണ്. അതുകൊണ്ടു മുറവിളി നിർത്തി ലക്ഷദ്വീപിന്റെ വികസനത്തിന് പിന്തുണ കൊടുക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. പിന്നെ ഗുജറാത്ത് പേടി, അതെന്തിനാണെന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുമില്ല!”

2021 മാര്ച്ച് നാലാം തീയതി ഗുജറാത്ത് അസംബ്ലിയിലെ ചോദ്യോത്തര വേളയില് സംസ്ഥാനത്തെ കുറ്റകൃത്യങ്ങള് എന്തൊക്കെയാണെന്ന ചോദ്യത്തിന് ഹോം ഡിപ്പാര്ട്ട്മെന്റ്നെ ഉദ്ധരിച്ചുകൊണ്ട് നല്കിയ മറുപടിയാണ് ഇതിന് ആസ്ഥാനം      y
1944 കൊലപാതക കേസുകള്, 1,853 വധശ്രമം, 3095 ബലാല്സംഗ കേസുകള്,
4829 തട്ടിക്കൊണ്ടുപോകല് കേസുകള്, വിവിധകാരണങ്ങള് കൊണ്ടുണ്ടായ പതിനാലായിരത്തോളം ആത്മഹത്യാ കേസുകള്, ഇതിനും പുറമേ പതിനഞ്ച് കോടി കുപ്പി മദ്യം പിടിച്ചെടുത്ത
കേസുകള് വെറെയും കിടപ്പതുണ്ട്.
കുറ്റകൃത്യങ്ങളുടെ വെസ്റ്റെന് ഇന്ത്യന് തലസ്ഥാനമായ ഗുജറാത്തില് നിന്ന് നാഷണല് ക്രൈം ബ്യൂറോ നല്കുന്ന വേദനാജനകമായ മറ്റൊരു റിപ്പോര്ട്ട് സീനിയര് സിറ്റിസന് നേരെയുള്ള അതിക്രമമാണ്.
മുതിര്ന്ന പൌരന്മാര്ക്കെതിരെ ഇന്ത്യയില് ഏറ്റവും കൂടുതല് അക്രമങ്ങള് നടക്കുന്ന ഒരു സംസ്ഥാനം എന്ന ഖ്യാതിയും അങ്ങിനെ ഗുജറാത്ത് നേടിയിരിക്കുന്നു.
കഴിഞ്ഞ നാല്പത് വര്ഷങ്ങളായി മയക്കുമരുന്നിനും, ആയുധക്കടത്തിനും, കള്ളക്കടത്തിനും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത്. ദാവൂദ് ഇബ്രാഹിമിന്റെ കച്ചവടക്കളരിയായിരുന്നു ഗുജറാത്ത് തീരം. തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിലെ ഭീകരാക്രമണത്തിന് വേണ്ടിവന്നതായ മുഴുവന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പോര്ബന്തറിലെ കൊസബാര തീരത്ത് നിന്നായിരുന്നു മുംബൈയിലേക്ക് ലോഡ് ചെയ്തിരുന്നത്. അതവിടെക്കൊണ്ട് അവസാനിച്ചുമില്ല, കഴിഞ്ഞ കാല്നൂറ്റാണ്ടിലേറെയായി പാകിസ്താനില് നിന്നും ബോട്ട് വഴി വരുന്ന മയക്കുമരുന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും എത്തിച്ചേരുന്നത് ഗുജറാത്ത് കടൽ തീരവും ഗുജറാത്ത് അതിർത്തി വഴിയുമാണ്.
അറേബ്യന് സീ റൂട്ടില് ഇന്ത്യന് കോസ്റ്റ്ഗാര്ഡിനും കച്ച് ബോര്ഡറില് ബി എ സ് എഫിനും ഗുജറാത്ത് എന്നും ഒരു തലവേദനയായിരിക്കുന്നത് തുടര്ച്ചയായുള്ള മയക്ക് മരുന്ന് കള്ളക്കടത്താണ്.
നേപ്പാള്, ഭൂട്ടാന്, മ്യാന്മാര്, മിസോറാം. മണിപ്പൂര്, നാഗാലാണ്ട്, ബംഗ്ലാദേശ് അതിര്ത്തിവഴിയുള്ള മയക്ക്മരുന്ന് കടത്തിനേക്കാള് കൂടുതല് അഫ്ഗാനിസ്ഥാനില് നിന്ന് പാകിസ്താന് വഴി ഗുജറാത്തിലേക്ക് വരുന്നുണ്ട്.
ആഫ്രിക്കന് പാകിസ്താന് ഡ്രഗ് മാഫിയകളുടെ വിഹാരകേന്ദ്രമാണ് ഗുജറാത്ത് തീരം. ഹോര്മൂസ് കടലിടുക്ക് മുതല് ഗുജറാത്ത് തീരംവരെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന് പ്രത്യേകം നേവല് ടാസ്ക് ഫോര്സ് തന്നെ ഇന്ന് നിലവിലുണ്ട്.
ഏകദേശം ആയിരത്തി അഞ്ഞൂര് കോടിയുടെ മയക്ക് മരുന്ന് പിടിക്കപ്പെട്ട സംഭവമായിരുന്നു ഈ അടുത്ത കാലത്ത് ഗുജറാത്ത് പത്രമാധ്യമങ്ങളില് നിറഞ്ഞു നിന്നതിനു ഒരു കാരണം
ആയിരത്തി അറനൂര് കിലോമീറ്റര് നീളമുള്ള ഗുജറാത്ത് തീരം Anti – terrorist Squad ന്റെയും Indian Coast guard ന്റെയും നിരീക്ഷണത്തില് മാത്രമല്ല നിലകൊള്ളൂന്നത് അമേരിക്കന് ഏജന്സികളും ഇവിടെ ഇന്ന് അതീവ ശ്രദ്ധ ചെലുത്തുന്നു.
ഇനി ലക്ഷദ്വീപിലെ കണക്ക് കൂടെ ഒന്ന് പരിശോധികം
ലക്ഷദ്വീപില് രജിസ്റ്റര് ചെയ്ത ആയുധക്കടത്ത് കേസുകള് = പൂജ്യം
സ്ത്രീകള്ക്ക് എതിരെയുള്ള ബലാത്സംഗ കൊലപാതക കേസുകള് = പൂജ്യം
മദ്യവും മയക്കുമരുന്നും കടത്തിയതോ കച്ചവടം നടത്തിയതോ ആയ കേസുകള് = പൂജ്യം
അവരുടെ തീരത്ത് സ്ഫോടക വസ്തുക്കൾ എത്തിച്ച് അത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച കേസുകൾ = പൂജ്യം. ലക്ഷദീപ് ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ സ്ഥലമാണ്.
അതെ സമയം കുട്ടികൾക്ക് നേരെ ഉള്ള അക്രമങ്ങൾ അവിടെ നടകുന്നുണ്ട് അതായത് പോക്സോ കേസുകൾ.
മധ്യ നിരോധന ഉള്ള രണ്ട സംസ്ഥാനങ്ങളാണ് ഗുജറാത്തും ലക്ഷദ്വീപും
Liquor & Narcotic Drugs – Related Act പ്രകാരം ഗുജറാത്തിൽ 354.6 ജനസംഖ്യ അനുപാതം വെച്ച് ഉള്ളതെങ്കിൽ ലക്ഷദ്വീപിൽ 19.1 ആണ് ജനസംഖ്യ അനുപാതം വെച്ച് ഉള്ളത്.
ഇനി ചോദ്യം ഇതാണ് ഭയപ്പെടേണ്ടത് ലക്ഷദ്വീപിനെയാണോ അതോ ഗുജറാത്തിനെയാണോ?
ജനാധിപത്യപരമായി നടത്തുന്ന വികസനങ്ങളും നടപടികളും ഇത്രയും ജനങ്ങൾ ഒന്നിച്ച് നിന്ന് എതിർക്കേണ്ടതില്ല എന്ന് സാമാന്യമായി ആർക്കും മനസിലാകും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ ദ്വീപിൽ അവതരിപ്പിച്ച പുതിയ നിയമ പരിഷ്കാരങ്ങൾക്കെതിരായ # സേവ്ലക്ഷദ്വീപ്പ് പ്രചാരണത്തെ പിന്തുണയ്ക്കുന്നവർക്ക് എതിരെ സംഘടിത സൈബർ ആക്രമണങ്ങൾ അഴിച്ച് വിടുന്നവരോട് ആരെയാണ് നിങ്ങൾ ഭയപ്പെടുന്നത് ജനങ്ങളെയോ? ജനാധിപത്യപരം അല്ലാത്തത് കണ്ടാൽ ജനങ്ങൾ ഇനിയും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കും ആ ആശയങ്ങൾ നിങ്ങൾക്ക് പൊള്ളുന്നുണ്ടെങ്കിൽ സഭ്യമല്ലാത്തതും സംസ്കാര ശൂന്യവുമായ പ്രതികരണങ്ങൾ അല്ല കാഴ്ചവെയ്ക്കേണ്ടത് മറിച്ച്  സ്വയം ചിന്തിച്ച് നോക്കുക.

https://youtu.be/aoIjBqbLoM4