Mon. Dec 23rd, 2024
കൊച്ചി:

ലക്ഷദ്വീപിലെ  ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. തുടര്‍നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല.

അതേസമയം, ദ്വീപിലെ വിവാദ നടപടികള്‍ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മല്‍സരിക്കാനാവില്ലെന്ന നിബന്ധനയ്ക്ക് മുന്‍കാലപ്രാബല്യമില്ലെന്നാണ് വിശദീകരണം. ഗോവധനിരോധനത്തെ എതിര്‍ക്കുന്നത് കച്ചവടക്കാരും സ്വാർത്ഥതാല്‍പര്യക്കാരുമെന്നും വിമര്‍ശിക്കുന്നു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും, അമുല്‍ ഔട്‌ലെറ്റുകള്‍ തുറക്കും, വൈദ്യുതി ഉല്‍പാദനം സ്വകാര്യവല്‍കരിക്കും.

By Divya