Sun. Apr 6th, 2025
ലക്ഷദ്വീപ്:

ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന കാരണം പറഞ്ഞാണ് സ്കൂളുകൾ പൂട്ടുന്നത്.

വിവിധ സ്കൂളുകളെ ലയിപ്പിക്കാനാണ് നീക്കം. ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് കാരണം പറയുന്നത്. ഇതോടെ കുട്ടികള്‍ വളരെ ദൂരം സഞ്ചരിച്ച് മറ്റ് സ്കൂളുകളിലേക്ക് പോകേണ്ടിവരും.

ഒരു ഭാഗത്ത് പുനക്രമീകരണമെന്ന പേരില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴാണ്, ജീവനക്കാരില്ല എന്ന് പറഞ്ഞ് സ്കൂളുകള്‍ പൂട്ടാന്‍ നീക്കം നടത്തുന്നത്. അതിനിടെ ലക്ഷദ്വീപിൽ കൂട്ടസ്ഥലമാറ്റവും നടക്കുന്നു. ഫിഷറീസ് ഡിപാര്‍ട്മെന്‍റിലെ 39 പേരെയാണ് സ്ഥലംമാറ്റിയത്.

By Divya