Mon. Dec 23rd, 2024
പാലക്കാട്:

വി കെ ശ്രീകണ്ഠൻ എം പി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് കൈമാറി.

രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയിൽ തുടരുമെന്നും വി കെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. എംപി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം വേണം. അതിനാലാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.

By Divya