Wed. Jan 22nd, 2025
തിരുവനന്തപുരം:

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. കാണാതായവരിൽ ഒരാൾ പൂവാറിനടുത്ത സ്ഥലത്തേക്ക് നീന്തി രക്ഷപെട്ടതായി ബന്ധുക്കൾ അറിയിച്ചു. ശെൽവരാജിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. അടിമലത്തുറയ്ക്കടുത്ത് നിന്നാണ് ഡേവിഡ്സണിന്റെ മൃതദേഹം ലഭിച്ചത്.

നേവിയും മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. നേവിയുടെ വിമാനവും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് ഇന്നലെ മീന്‍പിടിക്കാന്‍ പോയ വള്ളത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.

കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് തിരികെ വരുംവഴി തീരത്തിനടുത്ത് വച്ച് വള്ളം തകരുകയായിരുന്നു.

By Divya