Wed. Jan 22nd, 2025
തിരുവനന്തപുരം:

ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഒഎന്‍വി പുരസ്കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്. അഞ്ചാമത് പുരസ്കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്.

കവിയും ഗാനരചയിതാവുമായ വൈരവുത്തുവിന് 2003 ല്‍ പദ്മശ്രീയും 2014 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

By Divya