Wed. Jan 22nd, 2025
ന്യൂഡൽഹി:

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ സമയം കുറയ്ക്കാന്‍ സാധ്യത. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നരമണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചന. പരീക്ഷാസമയം ചുരുക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയശേഷമാകും കേന്ദ്രസര്‍ക്കാര്‍ അന്തിമനിലപാട് സ്വീകരിക്കുക. മിക്കവാറും ജൂലൈ അവസാനം പരീക്ഷ നടത്താനാണ് സാധ്യത.

അതേസമയം, പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ക്യാന്‍സല്‍ ബോര്‍ഡ് എക്സാം എന്ന ഹാഷ്ടാഗിലാണ് പ്രചാരണം. ഇക്കാര്യം ആവശ്യപ്പെട്ട് മുന്നൂറിലധികം വിദ്യാര്‍ഥികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തയച്ചിട്ടുണ്ട്.

By Divya