Fri. Apr 26th, 2024
തിരുവനന്തപുരം:

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്. ആരോഗ്യമന്ത്രി വീണാ ജോർജാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് അംഗീകാരം ലഭിച്ചു. ഇതോടെ ആകെ 119 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത് എന്നും മന്ത്രി കുറിച്ചു.

സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു. മലപ്പുറം അത്താനിക്കൽ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 86.29%), കോഴിക്കോട് മൂടാടി കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 90.4%), കൊല്ലം ഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 95.26%), കണ്ണൂർ പാനൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 93.34%), തൃശൂർ ഗോസായിക്കുന്ന് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 78%), തിരുവനന്തപുരം വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 93.91%), കണ്ണൂർ ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 87.6%), തൃശൂർ പോർക്കളേങ്ങാട് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 94.26%), കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 91.8%), കോഴിക്കോട് പുറമേരി കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 95%), ഇടുക്കി ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 92.6%) എന്നീ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി ലഭിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾക്ക് തുടർച്ചയായി എൻക്യുഎഎസ് കിട്ടുന്നത് അഭിമാനകരമാണ്. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻക്യുഎഎസ് നേടുന്ന സംസ്ഥാനത്തിനുള്ള (28 കേന്ദ്രങ്ങൾ) അംഗീകാരം കേരളം ഇപ്പോഴും നിലനിർത്തുകയാണ്.

മാത്രമല്ല രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിർത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും, കാസർഗോഡ് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താ

By Divya