Mon. Dec 23rd, 2024
കർണാടക:

കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് സൂചന. അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദ്യൂയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു.

കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന തിരിച്ചുവരവാണ് മാറ്റത്തിന് കാരണം. കൊവിഡുമായി ബന്ധപ്പെട്ട നടപടികള്‍ കൈകൊള്ളുന്നതില്‍ അടക്കം യെദ്യൂയൂരപ്പ സര്‍ക്കാരിന്റെ വീഴ്ചകള്‍ രൂക്ഷമാണെന്നും കേന്ദ്ര നേതൃത്വം.

എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഒഴിയണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശത്തോട് യെദ്യൂയൂരപ്പയുടെ പ്രതികരണം അനുകൂലമല്ല. പാര്‍ട്ടി പിളര്‍ത്തും എന്ന് സൂചിപ്പിക്കുന്ന വിധത്തിലടക്കമാണ് യെദ്യൂയൂരപ്പയുടെ മറുപടി.

അമിത് ഷാ അടക്കമുള്ള നേതാക്കള്‍ യെദ്യൂയൂരപ്പയോട് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം. മന്ത്രിമാരായ ഡോ കെ സുധാകര്‍, ബയരതി ബസവരാജ്, അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

By Divya