Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.

പഠനം മുഴുവൻ ഓൺലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവർഷം നടന്നത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാത്രമാണ്. ബാക്കി ക്ലാസുകാർക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. പക്ഷെ എസ്എസ്എൽസി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വൺൻ്റെ കാര്യത്തിലാണ് പ്രതിസന്ധി.

പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായി. പ്ലസ് വൺ പരീക്ഷയില്ലാതെ എങ്ങിന പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാൻ പല തരം വഴികൾ ആലോചിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.

By Divya